ദക്ഷിണ ഡല്‍ഹിയിലെ ഒരു ക്ഷേത്രത്തില്‍ വച്ച് എട്ട് വയസുകാരിയെ പൂജാരി ബലാത്സംഗത്തിനിരയാക്കി. സത്‌ബിരി പ്രദേശത്തുളള ക്ഷേത്രത്തിലാണ് സംഭവം. പൂജാരിയായ വിഷ്‌ണുവര്‍ധനെ(60) പൊലീസ് അറസ്‌റ്റ് ചെയ്‌തു.
ജന്മാഷ്‌ടമി ആഘോഷങ്ങള്‍ക്കിടെ ക്ഷേത്രാങ്കണത്തില്‍ കൂട്ടുകാരൊത്ത് കളിക്കുകയായിരുന്ന പെണ്‍കുട്ടിയെ പൂജാരി ഒരു മുറിയിലാക്കി പീഡിപ്പിക്കുകയായിരുന്നു.
പീഡിപ്പിക്കപ്പെട്ട വിവരം പെണ്‍കുട്ടി വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസിനെ സമീപിച്ചു. വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി ബലാത്സംഗത്തിനിരയായതായി തെളിഞ്ഞു.