യാത്രക്കിടെ ടാക്സി ഡ്രൈവര്‍ സ്വയംഭോഗം ചെയ്തതായി യുവതിയുടെ പരാതി

Webdunia
ചൊവ്വ, 7 ജൂലൈ 2015 (16:31 IST)
ടാക്സി ഫോര്‍ ഷുവറിന്റെ ടാക്സിയില്‍ സഞ്ചരിക്കുന്നതിനിടെ ഡ്രൈവര്‍ സംയംഭോഗം നടത്തിയതായി യുവതിയുടെ പരാതി. ഏജന്‍സിയുടെ ഡ്രൈവര്‍ക്കെതിരെ ദില്ലി സ്വദേശിയായ യുവതിയാണ് പരാതിപ്പെട്ടത്. കഴിഞ്ഞ ആഴ്ചയാണ് സംഭവം നടന്നത്. സംഭവത്തെപ്പറ്റി യുവതി ഫേസ്ബുക്കിലും ട്വിറ്ററിലും പ്രതികരിച്ചത് വന്‍ ചര്‍ച്ചയായിരിക്കുകയാണ്.

സംഭവം ഇങ്ങനെ ഡല്‍ഹിയിലെ സാകേതില്‍നിന്ന് ഹരിയാനയിലെ ഫരീദാബാദിലേക്ക് പോവുന്നതിനിടെയാണ് സംഭവം. താന്‍ ഫോണില്‍ സംസാരിക്കുകയായിരുന്നെന്നും ഉച്ചത്തില്‍ പാട്ട് വെച്ചതിനാല്‍ ശബ്ദം കുറയ്ക്കാന്‍ താന്‍ ആവശ്യപ്പെട്ടുവെന്നും യുവതി പറയുന്നു. തുടര്‍ന്ന് അയാള്‍ അശ്രദ്ധമായ ഡ്രൈവിംഗ് ആരംഭിച്ചു. അശ്രദ്ധമായ ഡ്രൈവിംഗ് അവസാനിപ്പിക്കാന്‍ ഡ്രൈവറോട് ആവശ്യപ്പെട്ടെങ്കിലും അയാള്‍ അത് തുടരുകയായിരുന്നു.

 പിന്നീട് ശ്രദ്ധിച്ചു നോക്കുകയും ഡ്രൈവര്‍ സ്വയംഭോഗം ചെയ്യുന്നത് കണ്ടതായും യുവതി ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. ദേവീന്ദര്‍ കുമാര്‍ എന്ന ഡ്രൈവറാണ് മോശമായി പെരുമാറിയത്. ഇയാളെ പിരിച്ചു വിട്ടതായി ടാക്സി ഫോര്‍ ഷുവര്‍ ഏജന്‍സി അറിയിച്ചു. ഫെബ്രുവരിയിലാണ് ബംഗളുരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന  ടാക്സി ഫോര്‍ ഷുവര്‍ ഏജന്‍സിയെ ഓല കാബ്സ് ഏറ്റെടുത്തത്