വീണ്ടും തിരിച്ചടി; ബാങ്കിൽനിന്നു 50,000 രൂപയിൽ കൂടുതൽ പിൻവലിച്ചാൽ നികുതി

Webdunia
ബുധന്‍, 25 ജനുവരി 2017 (09:58 IST)
ബാ​​​​ങ്കു​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്ന് 50,000 രൂ​​​​പ​​​​യി​​​​ൽ കൂ​​​​ടു​​​​ത​​​​ൽ പ​​​​ണ​​​​മാ​​​​യി പി​​​​ൻ​​​​വ​​​​ലി​​​​ച്ചാ​​​​ൽ നി​​​​കു​​​​തി ചു​​​​മ​​​​ത്താ​​​​ൻ ശു​​​​പാ​​​​ർ​​​​ശ. രാ​​​​ജ്യ​​​​ത്തെ ഡി​​​​ജി​​​​റ്റ​​​​ൽ പ​​​​ണ​​​​മി​​​​ട​​​​പാ​​​​ടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായാണ് ഈ നീക്കം. ആ​​​​ന്ധ്ര​​​​പ്ര​​​​ദേ​​​​ശ് മു​​​​ഖ്യ​​​​മ​​​​ന്ത്രി എ​​​​ൻ. ച​​​​ന്ദ്ര​​​​ബാ​​​​ബു നാ​​​​യി​​​​ഡു അ​​​​ധ്യ​​​​ക്ഷ​​​​നാ​​​​യ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​മാ​​​​രു​​​​ടെ ക​​​​മ്മി​​​​റ്റി​​​​യാ​​​​ണു ഇതിന് ശു​​​​പാ​​​​ർ​​​​ശ ന​​​​ൽ​​​​കി​​​​യ​​​​ത്. 
ക​​​​മ്മി​​​​റ്റി ശുപാ​​​​ർ​​​​ശ​​​​ക​​​​ൾ ഇ​​​​ന്ന​​​​ലെ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര​​ മോ​​​​ദി​​​​ക്ക് ഇ​​​​ട​​​​ക്കാ​​​​ല റി​​​​പ്പോ​​​​ർ​​​​ട്ട് ന​​​​ൽകുകയും ചെയ്തു. 
 
പ​​​​ണം കൈ​​​​കാ​​​​ര്യം ചെ​​​​യ്യു​​​​ന്ന​​​​തു കു​​​​റ​​​​യ്ക്കു​​​​ക​​​​യാ​​​​ണു ഇതിലൂടെ ല​​​​ക്ഷ്യമിടുന്നത്. കൂടാതെ ഡി​​​​ജി​​​​റ്റ​​​​ൽ ഇ​​​​ട​​​​പാ​​​​ടുകള്‍ 
വ്യാ​​​​പി​​​​പ്പി​​​​ക്കുന്നതിനായി അ​​​​ത്ത​​​​രം ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ൾ​​​​ക്കു​​​​ള്ള ചാ​​​​ർ​​​​ജു​​​​ക​​​​ൾ കു​​​​റ​​​​യ്ക്ക​​​​ണ​​​​മെ​​​​ന്നും സ​​​​മി​​​​തി നി​​​​ർ​​​​ദേ​​​​ശി​​​​ച്ചു. ഇ​​​​പ്പോ​​​​ൾ ഡെ​​​​ബി​​​​റ്റ് - ക്രെ​​​​ഡി​​​​റ്റ് കാ​​​​ർ​​​​ഡു​​​​ക​​​​ൾ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​മ്പോ​​​​ൾ ഈ​​​​ടാ​​​​ക്കു​​​​ന്ന മ​​​​ർ​​​​ച്ച​​​​ന്‍റ് ഡി​​​​സ്കൗ​​​​ണ്ട് റേ​​​​റ്റ് 
ഇ​​​​ല്ലാ​​​​താ​​​​ക്ക​​​​ണ​​​​മെ​​​​ന്നും സ​​​​മി​​​​തി ശു​​​​പാ​​​​ർ​​​​ശ ചെയ്തു. 
 
ഗ​​​​വ​​​​ൺ​​​​മെ​​​​ന്‍റ് ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ൾ​​​​ക്ക് എം​​​​ഡി​​​​ആ​​​​ർ കു​​​​റ​​​​യ്ക്കു​​​​ക​​​​യോ ഇ​​​​ല്ലാ​​​​താ​​​​ക്കു​​​​ക​​​​യോ ചെ​​​​യ്യ​​​​ണ​​​​മെ​​​​ന്നും സ​​​​മി​​​​തി നി​​​​ർ​​​​ദേ​​​​ശി​​​​ച്ചു. ഡി​​​​ജി​​​​റ്റ​​​​ൽ ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ൾ ന​​​​ട​​​​ത്തു​​​​ന്ന വ്യാ​​​​പാ​​​​രി​​​​ക​​​​ൾ​​​​ക്കു മു​​​​ൻ​​​​കാ​​​​ല പ്രാ​​​​ബ​​​​ല്യ​​​​ത്തോ​​​​ടെയുള്ള നി​​​​കു​​​​തികള്‍ ചു​​​​മ​​​​ത്ത​​​​രുതെന്നും നി​​​​ർ​​​​ദേ​​​​ശി​​​​ച്ചു. കൂടാതെ സ്മാ​​​​ർ​​​​ട്ട് ഫോ​​​​ണു​​​​ക​​​​ൾ​​​​ക്ക് 1000 രൂ​​​​പ സ​​​​ബ്സി​​​​ഡി ന​​​​ൽ​​​​കാനും ശു​​​​പാ​​​​ർ​​​​ശ​​​​യു​​​​ണ്ട്. ഗ​​​​വ​​​​ൺ​​​​മെ​​​​ന്‍റു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട എ​​​​ല്ലാ പ​​​​ണ​​​​മി​​​​ട​​​​പാ​​​​ടും ഡി​​​​ജി​​​​റ്റ​​​​ലാക്കുന്നതിനും കമ്മിറ്റി ശു​​​​പാ​​​​ർ​​​​ശ ​​​​ചെ​​​​യ്തു. 
Next Article