ബാങ്കുകളിൽനിന്ന് 50,000 രൂപയിൽ കൂടുതൽ പണമായി പിൻവലിച്ചാൽ നികുതി ചുമത്താൻ ശുപാർശ. രാജ്യത്തെ ഡിജിറ്റൽ പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായാണ് ഈ നീക്കം. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു അധ്യക്ഷനായ മുഖ്യമന്ത്രിമാരുടെ കമ്മിറ്റിയാണു ഇതിന് ശുപാർശ നൽകിയത്.
വ്യാപിപ്പിക്കുന്നതിനായി അത്തരം ഇടപാടുകൾക്കുള്ള ചാർജുകൾ കുറയ്ക്കണമെന്നും സമിതി നിർദേശിച്ചു. ഇപ്പോൾ ഡെബിറ്റ് - ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുമ്പോൾ ഈടാക്കുന്ന മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ്
ഗവൺമെന്റ് ഇടപാടുകൾക്ക് എംഡിആർ കുറയ്ക്കുകയോ ഇല്ലാതാക്കുകയോ ചെയ്യണമെന്നും സമിതി നിർദേശിച്ചു. ഡിജിറ്റൽ ഇടപാടുകൾ നടത്തുന്ന വ്യാപാരികൾക്കു മുൻകാല പ്രാബല്യത്തോടെയുള്ള നികുതികള്‍ ചുമത്തരുതെന്നും നിർദേശിച്ചു. കൂടാതെ സ്മാർട്ട് ഫോണുകൾക്ക് 1000 രൂപ സബ്സിഡി നൽകാനും ശുപാർശയുണ്ട്. ഗവൺമെന്റുമായി ബന്ധപ്പെട്ട എല്ലാ പണമിടപാടും ഡിജിറ്റലാക്കുന്നതിനും കമ്മിറ്റി ശുപാർശ ചെയ്തു.