'ടൗട്ടെ' ചുഴലിക്കാറ്റ് തീരംതൊടുന്നത് എപ്പോള്‍? കേരളം പേടിക്കണോ?

Webdunia
ഞായര്‍, 16 മെയ് 2021 (10:01 IST)
അറബിക്കടലില്‍ രൂപംകൊണ്ട ഈ വര്‍ഷത്തെ ആദ്യ ചുഴലിക്കാറ്റ് 'ടൗട്ടെ' അതിതീവ്ര ചുഴലിക്കാറ്റായി സഞ്ചാരം തുടരുന്നു. മേയ് പതിനേഴോടെ ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്ത് എത്തുമെന്നാണ് അനുമാനം. മേയ് 18 നു അതിരാവിലെ മണിക്കൂറില്‍ പരമാവധി 175 കി.മീ. വേഗതയില്‍ ഗുജറാത്തിലെ പോര്‍ബന്തറിനും മഹാഹുവാക്കും ഇടയില്‍ അതിതീവ്ര ചുഴലിക്കാറ്റ് കരയില്‍ പ്രവേശിക്കാനാണ് സാധ്യത. അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും 40 കി.മീ.വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതിതീവ്ര ചുഴലിക്കാറ്റ് ഗോവ തീരത്തിനു അരികെയാണ് ഇപ്പോള്‍. ചുഴലിക്കാറ്റിന്റെ ഏറ്റവും കാറ്റുള്ള സ്ഥലം എന്നറിയപ്പെടുന്ന Eye Wall ഗോവ തീരത്തിനു വെറും 50-60 കി.മീ. അകലെ മാത്രമാണ്. 

തമിഴ്‌നാട്, കേരളം, ഗോവ, മഹാരാഷ്ട്ര, കര്‍ണാടക, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ ദേശീയ ദുരന്ത നിവാരണ സേന മുന്നറിയിപ്പ് നല്‍കി. ഗുജറാത്ത്, ദിയു തീരങ്ങള്‍ക്ക് ചുഴലിക്കാറ്റ് ജാഗ്രത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചുഴലിക്കാറ്റിന്റെ സ്വാധീനത്താല്‍ കേരളത്തില്‍ അതിശക്തമായ മഴ തുടരും. 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article