ഇന്ത്യ ‘ഹിന്ദു സൗദി’ ആയി മാറുന്നതായി വിവാദ ബംഗ്ലാദേശ് എഴുത്തുകാരി തസ്ലിമ നസ്‌റിന്‍. ട്വിറ്ററിലൂടെയായിരുന്നു തസ്ലിമ നസ്രിന്റെ പ്രതികരണം. ഗുലാം അലി ജിഹാദിയല്ലെന്നും. ഗായകനും ജിഹാദിയും തമ്മിലുള്ള വെത്യാസം തിരിച്ചറിയണമെന്നും അവര്‍ ട്വിറ്ററില്‍ കുറിച്ചു.
പാക് ഗസല്‍ ഗായകന്‍ ഗുലാം അലിയുടെ കച്ചേരി ശിവസേനയുടെ താക്കീതിനെത്തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് തസ്ലിമ നസ്‌റിന്റെ പ്രതികരണം.വെള്ളിയാഴ്ച മുംബൈ ഷണ്‍മുഖാനന്ദ് ഹാളിലാണ് ഗുലാം അലിയുടെ കച്ചേരി നടത്താന്‍ നിശ്ചയിച്ചിരുന്നത്.