തനിഷ്‌ക് ജ്വല്ലറി ഷോറൂം കൊള്ളയടിച്ച സംഭവം: കേസിലെ പ്രതികളില്‍ ഒരാള്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

സിആര്‍ രവിചന്ദ്രന്‍
ശനി, 22 മാര്‍ച്ച് 2025 (14:08 IST)
തനിഷ്‌ക് ജ്വല്ലറി ഷോറൂം കൊള്ളയടിച്ച സംഭവത്തിലെ പ്രതികളില്‍ ഒരാള്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ശനിയാഴ്ച സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സുമായുണ്ടായ ഏറ്റുമുട്ടലിലാണ് പ്രതി കൊല്ലപ്പെട്ടത്. സംഭവത്തില്‍ മൂന്ന് ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ബീഹാറിലെ അരയിലെ തനിഷ്‌ക് ജ്വല്ലറി ഷോറൂം ആണ് കൊള്ളയടിക്കപ്പെട്ടത്. പട്‌ന പോലീസ്, എസ് ടി എഫ്, പ്രാദേശിക ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംയുക്തമായാണ് പരിശോധന തിരച്ചില്‍ നടത്തിയത്.
 
പ്രതികളോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും ഇവര്‍ തയ്യാറായില്ല. വെടിയേറ്റ് പ്രതിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. അതേസമയം കൊല്ലപ്പെട്ട പ്രതിയുടെ വിശദവിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. മാര്‍ച്ച് 10ന് രാവിലെ പത്തരയോടെയാണ് പ്രതികള്‍ ജ്വല്ലറി കൊള്ളയടിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

Next Article