Agniveer Registration: കരസേനയിൽ അഗ്നിവീർ ആകാം, രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു: വനിതകൾക്കും അവസരം

അഭിറാം മനോഹർ

വ്യാഴം, 20 മാര്‍ച്ച് 2025 (20:51 IST)
കരസേനയില്‍ 2025-26 ലെ അഗ്‌നിവീര്‍ റിക്രൂട്ട്‌മെന്റിനുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിച്ചു. എട്ടാം ക്ലാസ്, പത്താം ക്ലാസ്, പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അഗ്‌നിവീര്‍ ജനറല്‍ ഡ്യൂട്ടി, അഗ്‌നിവീര്‍ ടെക്‌നിക്കല്‍,അഗ്‌നിവീര്‍ ക്ലാര്‍ക്ക്/ സ്റ്റോര്‍ കീപ്പര്‍ ടെക്‌നീഷ്യന്‍, അഗ്‌നിവീര്‍ ട്രേഡ്‌സ്മാന്‍ എന്നീ വിഭാഗങ്ങളിലേക്കാണ് സെലക്ഷന്‍. അവിവാഹിതരായ പുരുഷന്മാര്‍ക്കാണ് അവസരം.
 
2004 ഒക്ടോബര്‍ ഒന്നിനും 2008 ഏപ്രില്‍ ഒന്നിനും ഇടയില്‍ ജനിച്ചവര്‍ക്കാണ് അപേക്ഷ നല്‍കാനാവുക. www.joinindianarmy.nic.in എന്ന വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്താണ് അപേക്ഷ നല്‍കേണ്ടത്. ഏപ്രില്‍ 10 വരെ അപേക്ഷ സമര്‍പ്പിക്കാം. 2025 ജൂണിലാകും പരീക്ഷ ആരംഭിക്കുക.
 
 തിരുവനന്തപുരം, കൊല്ലം,പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,എറണാകുളം, ഇടുക്കി ജില്ലകളിലുള്ളവര്‍ തിരുവനന്തപുരത്തെ ആര്‍മി റിക്രൂട്ട്‌മെന്റ് ഓഫീസിന് കീഴിലും തൃശൂര്‍, പാലക്കാട്,മലപ്പുറം വയനാട്,കോഴിക്കോട്,കണ്ണൂര്‍, കാസര്‍കോട് ജില്ലയിലുള്ളവരും മാഹി, ലക്ഷദ്വീപ് നിവാസികളും കാലിക്കറ്റ് ആര്‍മി റിക്രൂട്ട്‌മെന്റ് ഓഫീസിന് കീഴിലുമാണ് ഉള്‍പ്പെടുക.
 
 ഹെല്പ് ലൈന്‍ നമ്പറുകള്‍: കോഴിക്കോട്- 0495- 2383953,  തിരുവനന്തപുരം- 0471-2356236
 
 കരസേനയില്‍ വനിതകള്‍ക്കായി നടത്തുന്ന അഗ്‌നിവീര്‍ റിക്രൂട്ട്‌മെന്റിനും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. വിമെന്‍ മിലിട്ടറി പോലീസിലെ ജനറല്‍ ഡ്യൂട്ടി വിഭാഗത്തിലേയ്ക്കാണ് സെലക്ഷന്‍. ഓണ്‍ലൈന്‍ കമ്പ്യൂട്ടര്‍ അധിഷ്ടിത എഴുത്തുപരീക്ഷയും തുടര്‍ന്ന് തെരെഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് റിക്രൂട്ട്‌മെന്റ് റാലിയുമുണ്ടാകും. 2025 ജൂണിലാകും പരീക്ഷ ആരംഭിക്കുക.
 
 യോഗ്യത: പത്താം ക്ലാസ്, ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍(എല്‍എംവി) ഡ്രൈവിങ് ലൈസന്‍സ് ഉള്ളവര്‍ക്ക് മുന്‍ഗണന. അവിവാഹിതരായിക്കണം. കുട്ടികളില്ലാത്ത വിധവകള്‍ക്കും വിവാഹമോചിതര്‍ക്കും അപേക്ഷിക്കാം. അപേക്ഷകര്‍ 2004 ഒക്ടോബര്‍ ഒന്നിനും 2008 ഏപ്രില്‍ ഒന്നിനുമിടയില്‍ ജനിച്ചവരായിരിക്കണം. ഏപ്രില്‍ 10 അവസാന തീയതി.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍