തമിഴ്നാട്ടിലെ രാമനാഥപുരത്ത് ഓടുന്ന ബസിന് തീപിടിച്ച് അഞ്ചുപേര്‍ മരിച്ചു. കന്യാകുമാരിയിലേക്കു പോകുകയായിരുന്ന പശ്ചിമബംഗാള്‍ സ്വദേശികളാണ് മരിച്ചത്. രാമേശ്വരം ക്ഷേത്രത്തിലേക്ക് തീര്‍ഥാടനത്തിനെത്തിയവരായിരുന്നു ഇവര്‍.
ക്ഷേത്രദര്‍ശനത്തിനു ശേഷം കന്യാകുമാരിക്കു പോകുമ്പോള്‍ ബസിന് തീപിടിക്കുകയായിരുന്നു. ബസ്സിന് തീപിടിക്കുന്ന സമയത്ത് യാത്രക്കാരെല്ലാം ഉറങ്ങുകയായിരുന്നു. അതിനാലാണ് മരണം ഇത്രയും ഉണ്ടായത്. പരുക്കേറ്റ ആറുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബസ്സില്‍ 78 തീര്‍ത്ഥാടകരും രണ്ടു ഡ്രൈവര്‍മാരുമാണ് ബസില്‍ ഉണ്ടായിരുന്നത്. തീപിടിച്ചതോടെ ഡ്രൈവര്‍മാര്‍ ഒടി രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു.
ഭക്ഷണം പാകം ചെയ്യുന്നതിനായി പാചകവാതക സിലിണ്ടര്‍ അടക്കമുള്ള സംവിധാനങ്ങളുമായാണ് ഇവര്‍ യാത്ര ചെയ്തിരുന്നതെന്നും പൊലീസ് പറഞ്ഞു. അതേസമയം ബസ്സിന് തീപിടിച്ചതെങ്ങനെയെന്ന് വ്യകതമല്ല. നാട്ടുകാരും അഗ്നിശമനസേനയും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.