തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ സിസിയുവില്‍ നിന്ന് മാറ്റി

Webdunia
വെള്ളി, 4 നവം‌ബര്‍ 2016 (10:40 IST)
അസുഖബാധിതയായി ചികിത്സയില്‍ കഴിയുകയായിരുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ സി സി യുവില്‍ നിന്ന് സ്വകാര്യമുറിയിലേക്ക് മാറ്റി. എ ഐ എ ഡി എം കെ വൃത്തങ്ങള്‍ അറിയിച്ചതാണ് ഇക്കാര്യം. 
 
ശ്വാസകോശത്തിലെ അണുബാധ ഇപ്പോള്‍ നിയന്ത്രണവിധേയമാണ്. ഗുരുതരാവസ്ഥയെ മുഖ്യമന്ത്രി തരണം ചെയ്തു കഴിഞ്ഞു. എ ഐ എ ഡി എം കെ നേതാവും പാര്‍ട്ടി വക്താവുമായ സി പൊന്നയ്യന്‍ ആണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി പകുതി ഖരരൂപത്തിലുള്ള ആഹാരപദാര്‍ത്ഥങ്ങള്‍ കഴിച്ചുവരുന്നുണ്ട്. ആളുകളുമായി സംസാരിക്കുന്നുണ്ടെന്നും അവര്‍ അറിയിച്ചു.
 
പനിയും നിര്‍ജ്ജലീകരണവും ബാധിച്ചതിനെ തുടര്‍ന്ന് സെപ്തംബര്‍ 22നായിരുന്നു ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Next Article