നാല് തമിഴ് മത്സ്യത്തൊഴിലാളികളെ ശ്രീലങ്ക അറസ്റ്റ് ചെയ്തു

Webdunia
ശനി, 29 നവം‌ബര്‍ 2014 (11:50 IST)
സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്നാരോപിച്ച് നാല് മത്സ്യത്തൊഴിലാളികളെക്കൂടി ശ്രീലങ്ക അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെ നാഗപട്ടണത്തില്‍ നിന്നുമുള്ള മതസ്യത്തൊഴിലാളികളെയാണ് ഇന്നലെ ശ്രീലങ്കന്‍ സേന അറസ്റ്റ് ചെയ്തത്. ഇവര്‍ നാഗപട്ടണത്തെ പുഷ്പവനം സ്വദേശികളാണ്. നേരത്തെ  ഞായറാഴ്ച്ചയും 14 തമിഴ് മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ സേന അറസ്റ്റ് ചെയ്തിരുന്നു.

വ്യാഴാഴ്ച മത്സ്യബന്ധനത്തിന് പോയ ഇവരെ കാണാതായിരുന്നു. കടല്‍ ക്ഷോഭത്തെത്തുടര്‍ന്ന് ഇവര്‍ ശ്രീലങ്കന്‍ സമുദ്രാതിര്‍ത്തി ലംഘിച്ചതായെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവരെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്ന് അധികൃതര്‍ അറിയിച്ചു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.