യമുനയിലെ ജലനിരപ്പ് കുറയുന്നത് താജ്മഹലിന് ഭീഷണിയാകുന്നു

Webdunia
ബുധന്‍, 8 ജൂലൈ 2015 (17:40 IST)
യമുനാനദിയിലെ ജലനിരപ്പ് കുറയുന്നത് താജ്മഹലിന്റെ അടിത്തറ ഇളക്കുന്നതായാണ് പുതിയ കണ്ടെത്തല്‍. യമുനാ നദിക്കരയില്‍ സ്ഥിതി ചെയ്യുന്ന താജ്മഹലിന്റെ അടിത്തറ നദീജലനിരപ്പിനെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. യമുനാ നദിയില്‍ ജലം ക്രമാതീതമായി കുറയുന്നതാണ് താജ്മഹലിന്റെ നിലനില്‍പ്പിനുതന്നെ ഭീഷണിയാവുന്നത്.

യമുനയിലെ ജലനിരപ്പ് ഇനിയും താഴ്ന്നാല്‍ അത് താജ്മഹലിന്റെ അടിത്തറയെ കാരമായി ബാധിയ്ക്കും. ഇതേക്കുറിച്ച് കൂടുതല്‍ പഠനം നടത്തണമെന്ന നിലപാടിലാണ് പുരാവസ്തു വകുപ്പ്. എന്നാല്‍ നിലവിലെ അവസ്ഥയില്‍ താജ്മഹലിന്റെ അടിത്തറക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്നത് തെളിവെടുപ്പിന് ശേഷമേ പറയാനാകൂ എന്നാണ് പുരാവസ്തു വകുപ്പിന്റെ നിലപാട്. മലിനീകരണവും ആഗ്രയിലെ വ്യവസായങ്ങളും യമുനാനദിയിലെ ജലനിരപ്പ് കുറയുന്നതും വര്‍ഷങ്ങളായി താജ്മഹലിന് ഭീഷണിയായി മാറിക്കൊണ്ടിരിക്കുകയാണ്.