ഒരു തുള്ളി വെള്ളമില്ലാതെ ജനങ്ങൾ കഷ്ട്പ്പെടുമ്പോൾ സർക്കാർ ഉദ്യോഗസ്ഥന് സ്വിമ്മിംഗ് പൂളിൽ നീരാട്ട്

Webdunia
ചൊവ്വ, 24 മെയ് 2016 (13:43 IST)
ഛത്തീസ്ഗണ്ഡിൽ വേനൽചൂട് അതിശക്തമാവുകയാണ്. ചൂട് വർധിക്കുംതോറും ജലക്ഷാമം കൂടിവരുന്നു. ജലലഭ്യതയ്ക്കായി ജനങ്ങൾ കഷ്ട്പ്പെടുമ്പോൾ സർക്കാർ ഉദ്യോഗസ്ഥന് സ്വിമ്മിംഗ് പൂളിൽ നീരാട്ട്. ഛത്തീസ്ഗണ്ഡിലെ റായ്പൂരിലാണ് സംഭവം. സംഭവം ഇതിനോടകം വിവാദം സൃഷ്ടിച്ചിരിക്കുകയാണ്. 
 
റായ്പൂരിലെ വനംവകുപ്പ് ഉദ്യോഗസ്ഥൻ രാജേഷ് ചണ്ഡിലാണ് സർക്കാർ ബംഗ്ലാവിൽ സ്വിമ്മിംഗ് പൂൾ പണിത് അതിൽ നീരാട്ട് നടത്തിയത്. പ്രതിസന്ധി ഘട്ടത്തിൽ പത്ത് ലക്ഷം രൂപ മുടക്കിയാണ് രാജേഷ് സ്വിമ്മിംഗ് പൂൾ നിർമ്മിച്ചത്. ഔദ്യോഗിക വസതിൽ പൂൾ നിർമ്മിച്ച് ജലം ചൂഷണം ചെയ്യുന്നുവെന്ന് ആരോപിച്ച് ഇതിനോടകം നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.
 
ജലം കിട്ടാതെ ജനങ്ങൾ വലയുന്ന ഈ സാഹചര്യത്തിൽ ആഡംബരത്തിന്റെ ഭാഗമായി സ്വിമ്മിംഗ് നിർമ്മിച്ചത് ശരിയായില്ലെന്നും വീട്ടിൽ സ്വിമ്മിംഗ് പണിത സമയത്ത് ജനങ്ങൾക്ക് കുടിവെള്ളം ലഭ്യമാക്കുന്നതിനായി ഒരു കിണറോ കുളമോ നിർമ്മിക്കാമായിരുന്നുവെന്ന് വനം വകുപ്പ് മന്ത്രി മഹേഷ് ഗഗ്ജ വ്യക്തമാക്കിയിരുന്നു.
Next Article