വനിതാ ജഡ്ജിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ജഡ്ജിക്ക് സസ്‌പെന്‍ഷന്

Webdunia
വ്യാഴം, 2 ജൂലൈ 2015 (15:42 IST)
വനിതാ ജഡ്ജിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണത്തില്‍ ജഡ്ജിക്ക് സസ്‌പെന്‍ഷന്‍. ഹിമാചല്‍ പ്രദേശിലാണ് സംഭവം. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ഹൈക്കോടതി ചീഫ് ജസ്റ്റീസ് ഉത്തരവിട്ടു.

ജൂണ്‍ എട്ടിനാണ് സംഭവം. ലഹരി മരുന്ന് ഉപയോഗം സംബന്ധിച്ച് മണാലിയില്‍ സംഘടിപ്പിച്ച കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനെത്തിയ വനിത ജഡ്ജിയെ തന്നോടൊപ്പം റിസോര്‍ട്ടിലേക്ക് ചെല്ലാന്‍ നിര്‍ബന്ധിക്കുകയും അപമാനിക്കുകയും ചെയ്തുവെന്നാണ് ആരോപണം.