താടിയാണ് സാർ, ഉപരാഷ്ട്രിയുടെ ചോദ്യത്തിന് മറുപടിയുമായി സുരേഷ് ഗോപി, വൈറലായി വീഡിയോ

Webdunia
വെള്ളി, 25 മാര്‍ച്ച് 2022 (12:17 IST)
രാജ്യസഭയിൽ നിന്നുള്ള സുരേഷ്‌ഗോപി എംപി‌യുടെ വീഡിയോ വൈറലാകുന്നു. രാജ്യസഭയിൽ സഭാ അധ്യക്ഷൻ സുരേഷ്‌ ഗോപിയുടെ ലുക്ക് കണ്ട് ചോദിച്ച സംശയമാണ് സൈബർ ഇടത്തിൽ വൈറലാകുന്നത്.
 
ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവാണ് സുരേഷ്‌ഗോപിയോട് സഭയിൽ സംശയം ചോദിച്ചത്. പുതിയ ലുക്കിൽ എത്തിയ സുരേഷ് ഗോപിയോട് 'ഇത് മാസ്ക് ആണോ അതോ താടിയാണോ എന്നായിരുന്നു ഉപരാഷ്ട്രപതിയുടെ ചോദ്യം. താടിയാണ് സാർ, ഇത് പുതിയ സിനിമയ്ക്ക് വേണ്ടിയാണ് എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.

അനുബന്ധ വാര്‍ത്തകള്‍

Next Article