ആദ്മി നേതാവും എംഎല്‍എയുമായ സുരീന്ദര്‍ സിംഗ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ചതിന് അറസ്റ്റിലായി. ന്യൂഡല്‍ഹി മുന്‍സിപ്പല്‍ കൗണ്‍സില്‍(എന്‍.ഡി.എം.സി) ഉദ്യോഗസ്ഥനെയാണ് സുരീന്ദര്‍ സിംഗ് മര്‍ദ്ദിച്ചത്. സിംഗിനെക്കൂടാതെ ഇയാളുടെ അസിസ്റ്റന്റും ഡ്രൈവറും അറസ്റ്റിലായിട്ടുണ്ട്. സര്‍ക്കാര്‍ ജീവനക്കാരന്റെ ജോലി തടസപ്പെടുത്തി എന്ന കേസിലാണ് അറസ്റ്റ്.
ഈ മാസം 4നാണ് കേസിനാസ്പദമായ സംഭവം നടന്നത്. തുഗ്ലക് റോഡില്‍ പതിവ് പരിശോധനകളില്‍ ഏര്‍പ്പെട്ടിരുന്ന എന്‍ ഡി എം സി സംഘം ഒരു ഇഓട്ടോറിക്ഷയുടെ രേഖകള്‍ പരിശോധിക്കുന്നതിനായി ഡ്രൈവറെ തടഞ്ഞുനിര്‍ത്തി. ഇത് സുരിന്ദറും സംഘവും ചോദ്യംചെയ്യുകയും തുടര്‍ന്ന് ഒരു ഉദ്യോഗസ്ഥനെ കൈയ്യേറ്റം ചെയ്യുകയുമായിരുന്നു. ഇതോടെ രണ്ടു മാസത്തിനിടെ മൂന്ന് നേതാക്കളാണ് അറസ്റ്റിലായിരിക്കുന്നത്.