ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമിക്കെതിരായ കേസുകള്‍ സുപ്രീംകോടതി സ്റ്റേ ചെയ്തു. തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിത നല്കിയ മാനനഷ്ടക്കേസുകളിലെ തുടര്‍നടപടികളാണ് സുപ്രീംകോടതി സ്റ്റേ ചെയ്തത്. അഞ്ചു കേസുകളിലാണ് സ്റ്റേ അനുവദിച്ചത്.
സ്വാമിയുടെ ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിനും തമിഴ്നാട് സര്‍ക്കാരിനും കോടതി നോട്ടീസ് അയച്ചു. ഇന്ത്യന്‍ ശിക്ഷാ നിയമം സിആര്‍പിസി പ്രകാരം മാനനഷ്ടക്കേസ് നല്‍കുന്നതിലെ ഭരണഘടനാപരമായ സാധുത ചോദ്യം ചെയ്താണ് സ്വാമി ഹര്‍ജി നല്‍കിയത്.