സദാചാര പൊലീസ് ചമയാൻ ആരെയും അനുവദിക്കില്ല; സിനിമാ തീയേറ്ററുകളില്‍ ദേശീയഗാനം നിർബന്ധമാക്കിയ ഉത്തരവ് പുനഃപരിശോധിക്കും

Webdunia
തിങ്കള്‍, 23 ഒക്‌ടോബര്‍ 2017 (17:31 IST)
സിനിമാ തീയേറ്ററുകളിൽ ദേശീയഗാനം നിർബന്ധമാക്കിയ ഉത്തരവ് പുനഃപരിശോധിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

രാജ്യസ്നേഹം അടിച്ചേൽപ്പിക്കാനാവില്ല. ജനം തീയേറ്ററിൽ പോകുന്നത് വിനോദത്തിനാണ്. എഴുന്നേറ്റു നിൽക്കാത്തവർക്കു രാജ്യസ്നേഹമില്ലെന്ന് എങ്ങനെ പറയാൻ സാധിക്കുമെന്നും ചീഫ് ജസ്റ്റീസ് ദീപ്ക് മിശ്ര അധ്യക്ഷനായ ബെഞ്ചിലെ
ജെ ചന്ദ്രചൂഢ് ചോദിച്ചു.

രാജ്യസ്നേഹം പ്രദർശിപ്പിക്കേണ്ട കാര്യമില്ല. പലരും ഉത്തരവ് അനുസരിക്കുന്നത് രാജ്യദ്രോഹിയെന്ന വിളി കേൾക്കാതിരിക്കാനാണ്. രാജ്യസ്നേഹത്തിന്റെ പേരിൽ സദാചാര പൊലീസ് ചമയാൻ ആരെയും അനുവദിക്കില്ല. ഇക്കാര്യത്തിൽ നിയന്ത്രണം കൊണ്ടുവരേണ്ടത് കേന്ദ്ര സർക്കാരാണെന്നും കോടതി പറഞ്ഞു.

2016 നവംബറിലാണ് തീയേറ്ററുകളിൽ സിനിമ തുടങ്ങുന്നതിന് മുന്പ് ദേശീയഗാനം നിർബന്ധമാക്കി കൊണ്ട് സുപ്രീംകോടതി ഉത്തരവിട്ടത്. ദേശീയ ഗാനത്തിന്‍റെ സമയത്ത് സിനിമാ സ്ക്രീനിൽ ദേശീയ പതാക പ്രദർശിപ്പിക്കണം. ഈ സമയത്ത് പ്രേക്ഷകർ തിയേറ്ററിൽ എഴുന്നേറ്റു നിൽക്കണമെന്നുമാണ് സുപ്രീംകോടതി നിർദേശിച്ചിരുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article