കൊളീജിയം തകര്‍ന്നാല്‍ സമൂഹവും തകരും: ചീഫ് ജസ്റ്റിസ്

Webdunia
തിങ്കള്‍, 11 ഓഗസ്റ്റ് 2014 (12:49 IST)
ജഡ്ജിമാരെ മറ്റ് ജഡ്ജിമാ‌ർ തെര‍ഞ്ഞെടുക്കുന്ന കൊളീജിയത്തെ ന്യായീകരിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആർഎം ലോധ രംഗത്ത്. കൊളീജിയം സംവിധാനത്തിൽ മാറ്റം വരുത്താനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കത്തെ ശക്തമായി എതിർക്കുകയും ചെയ്തു അദ്ദേഹം.

ഇത്തരത്തിലുള്ള നിക്കങ്ങള്‍ നീതിന്യായകോടതിയിലുള്ള ജനങ്ങളുടെ വിശ്വാസത്തെ തകർക്കാന്‍ കാരണമാകുമെന്നും. അതിന് ആരും മുതിരെരുതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

കൊളീജിയം നിയമിച്ച ജഡ്ജുമാരുടെ പ്രഥമ ബാച്ചിലെ ഒരാളാണ് താനെന്നും അങ്ങനെയുള്ള കൊളീജിയം തകര്‍ന്നിട്ടുണ്ടെങ്കില്‍ ബാക്കിയുള്ള എല്ലാ തകര്‍ന്നിട്ടുണ്ടാവണമെന്നും കൂട്ടിച്ചേര്‍ത്തു.

നിലവിലുള്ള കൊളീജിയത്തിന്‍റെ പരിശുദ്ധിയെ കുറിച്ച് ജുഡീഷ്യല്‍ അംഗങ്ങള്‍ക്ക് നല്ല ബോധ്യമുണ്ട്. സമൂഹത്തില്‍ നിന്നുള്ളവരാണ് ഈ കൊളീജിയത്തിലേക്ക് വരുന്നത്. ഒരു സമൂഹവും വ്യക്തതിയും പൂര്‍ണരല്ല. അത് ഇവിടെയും പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു.