മറ്റ് പുരുഷന്‍‌മാരെ തേടിപ്പോകാത്തത് എന്തുകൊണ്ടെന്ന് സണ്ണി ലിയോണ്‍ വ്യക്തമാക്കുന്നു

Webdunia
ശനി, 30 ഏപ്രില്‍ 2016 (20:11 IST)
ഒരു സ്‌ത്രീക്ക് താങ്ങാവുന്നതിലും അധികം ആക്ഷേപങ്ങള്‍ നേരിട്ടിട്ടുള്ള ഒരു വ്യക്തിയാണ് താനെന്ന് ബോളിവുഡ് താരം സണ്ണി ലിയോണ്‍. താന്‍ എന്തു ചെയ്‌താലും അതിന് അമിതമായ വാര്‍ത്താപ്രാധാന്യം നല്‍കുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ല. മറ്റ് താരങ്ങളെ പോലെയുള്ള മേനി പ്രദര്‍ശനമെ താനും നടത്താറള്ളൂവെന്നും സണ്ണി പറഞ്ഞു.

ഒരു പെണ്‍കുട്ടി എന്ന നിലയില്‍ തന്നെയാരും ചൂഷണം ചെയ്‌തിട്ടില്ല. തനിക്ക് നേരെ ഒരു ദുരനുഭവം ഉണ്ടായിട്ടില്ല. സുന്ദരനായ ഭര്‍ത്താവുള്ള തനിക്ക് മറ്റാരുടെയും പുരുഷന്‍‌മാരെ തേടിപ്പോകേണ്ട ആവശ്യമില്ല. ഭര്‍ത്താവിനെ വിശ്വസിക്കുന്ന വ്യക്തിയാണ് താനെന്നും സണ്ണി പറഞ്ഞു.

സ്‌ത്രീകള്‍ സ്വന്തമായി തീരുമാനങ്ങളും നിലപാടുകളും എടുക്കാന്‍ കഴിവുള്ളരാകണം. ആരെയും ആശ്രയിക്കാതെ ജീവിക്കാന്‍ ഇത്തരം തീരുമാനങ്ങള്‍ സഹായിക്കും. ബന്ധങ്ങളുടെ സുരക്ഷിതം ദമ്പതികളുടെ ഇടയിലാണെന്നും സണ്ണി  ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.
Next Article