തന്റെയും ഭാര്യയുടെയും നഗ്നദൃശ്യങ്ങളും ഫോട്ടോകളും പൊലീസ് പ്രചരിപ്പിച്ചുവെന്ന് കാട്ടി ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസ് പ്രതി രാഹുല്‍ പശുപാലന്‍ ഹൈക്കോടതിയെ സമീപിക്കുന്നു. ഭാര്യ രശ്‌മി ആര്‍ നായരുടെയും തന്റെയും സ്വകാര്യ ദൃശ്യങ്ങള്‍ പിടിച്ചെടുത്ത ലാപ്‌ടോപ്പില്‍ നിന്ന് പൊലീസ് പുറത്തുവിട്ടു എന്നാണ് രാഹുലിന്റെ പരാതി.
ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസില്‍ അറസ്‌റ്റിലായ സമയത്ത് തങ്ങളുടെ ഫോണുകളും ലാപ്‌ടോപ്പും പൊലീസ് പിടിച്ചെടുത്തിരുന്നു. രശ്‌മിയുടെയും തന്റെയും നൂറിലേറെ ഫോട്ടോയും ചിത്രങ്ങളും ലാപ്‌ടോപ്പിലുണ്ടായിരുന്നു. ഈ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയവഴി വ്യാപകമായി പ്രചരിച്ചത്. പൊലീസാണ് ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചതെന്നാണ് രാഹുലിന്റെ പരാതി.
രശ്മിയുടെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിപ്പിച്ചത് കേസിനെ ബാധിക്കുമെന്ന നിയമോപദേശത്തെ തുടര്‍ന്നാണ് രാഹുല്‍ കോടതിയെ സമീപിക്കുന്നത്. ചിത്രങ്ങള്‍ പുറത്തുവന്നത് കേസിന്റെ അന്വേഷണത്തെ സാരമായി ബാധിക്കുന്നുണ്ടെന്നും ഇതിനു പിന്നില്‍ പൊലീസിന്റെ ഗുഢാലോചനയാണെന്നുമാണ് രാഹുലിന്റെ വാദം. കഴിഞ്ഞ നവംബറിലാണ് ഓണ്‍ലൈന്‍ പെണ്‍വാണിഭവുമായി ബന്ധപ്പെട്ട് രാഹുല്‍ പശുപാലന്‍, ഭാര്യ രശ്‌മി എന്നിവരടക്കം 15 പേരെ പൊലീസ് അറസ്‌റ്റ് ചെയ്യുകയായിരുന്നു.