സുനന്ദ പുഷ്കറിന്റെ മരണത്തില്‍ കോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണം ആവശ്യപ്പെട്ടു പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിക്കുമെന്ന് ബിജെപി നേതാവ് സുബ്രഹ്‌മണ്യം സ്വാമി. ട്വിറ്ററിലൂടെയാണ് സ്വാമി ഹര്‍ജി സമര്‍പ്പിക്കുമെന്ന് വ്യക്തമാക്കിയത്.
നേരത്തെ സുനന്ദയുടെ മരണത്തിലെ ദുരൂഹതമാറ്റാന്‍ നാല് ആഴ്ചക്കകം തീരുമാനമെടുക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് സുബ്രഹ്‌മണ്യം സ്വാമി നോട്ടീസയച്ചിരുന്നു
സുനന്ദയുടെ മരണം ദുരൂഹമാണെന്നും റഷ്യയില്‍ നിന്നുള്ള വിഷം ഉള്ളില്‍ ചെന്നതാണ് സുനന്ദയുടെ മരണത്തിന് കാരണമായതെന്നും സ്വാമി പറഞ്ഞിരുന്നു. എന്നാല്‍ സുബ്രഹ്‌മണ്യം സ്വാമിയുടെ പ്രസ്താവനകള്‍ മുഖവിലയ്ക്കെടുക്കുന്നില്ലെന്ന് ശശി തരൂര്‍ പറഞ്ഞു
ജനവരി 17-നാണ് സുനന്ദ പുഷ്‌കറിനെ ഡല്‍ഹിയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.