സുനന്ദയുടെ മരണം: മൂന്നുപേരെ നുണപരിശോധനയ്ക്ക് വിധേയരാക്കണമെന്ന് പൊലീസ്
ശശി തരൂര്‍ എംപിയുടെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് മൂന്നു പേരെ നുണപരിശോധനയ്ക്ക് വിധേയരാക്കുമെന്ന് ഡല്‍ഹി പൊലീസ് വ്യക്തമാക്കി. തരൂരിന്റെ സുഹൃത്ത് സഞ്ജയ് ധവാന്‍, സഹായി നാരായണ്‍ സിംഗ്, ഡ്രൈവര്‍ ബജ്രംഗി എന്നിവരെയാണ് പരിശോധനയ്ക്ക് വിധേയരാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. മേയ് 20 ന് ഹാജരാകാന്‍ മൂന്നു പേര്‍ക്കും പൊലീസ് സമന്‍സ് അയച്ചു.
സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് പലവിവരങ്ങളും മൂന്നു പേരും മറച്ചുവെച്ചുവെന്നും. ചോദ്യം ചെയ്യലില്‍ പല കാര്യങ്ങളും വ്യക്തമായി പറയാന്‍ ഇവര്‍ താല്‍പ്പര്യം കാണിക്കുന്നുമില്ല എന്ന കാരണത്തെത്തുടര്‍ന്നാണ് മൂന്നു പേരെയും നുണപരിശോധനയ്ക്ക് വിധേയരാക്കുന്നത്.