സുനന്ദയുടെ മരണം: തരൂരിനെ നുണപരിശേധനയ്‌ക്ക് വിധേയനാക്കിയേക്കും

Webdunia
തിങ്കള്‍, 1 ഫെബ്രുവരി 2016 (14:10 IST)
സുനന്ദ പുഷ്‌ക്കറുടെ മരണവുമായി ബന്ധപ്പെട് ശശി തരൂരിനെ നുണപരിശേധനയ്‌ക്ക് വിധേയനാക്കാന്‍ ഡല്‍ഹി പൊലീസ് നീക്കം ആരംഭിച്ചതായി റിപ്പോര്‍ട്ട്. അതിനായി പൊലീസ് ഉടന്‍ തന്നെ കോടതിയെ സമീപിച്ചേക്കും. സുനന്ദയെ കേരളത്തില്‍ ചികിത്സിച്ച ഡോക്‍ടര്‍മാരില്‍ നിന്നും പൊലീസ് മൊഴിയെടുത്തേക്കും. സുനന്ദയ്‌ക്ക് ലൂപ്പസ് രോഗമുണ്ടെന്ന് വരുത്തി തീര്‍ക്കാന്‍ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.

അല്‍‌പ്രാക്‍സ് ഗൂളികകള്‍ അമിത അളവില്‍ ശരീരത്തില്‍ ചെന്നാണ് സുനന്ദ മരിച്ചതെന്ന് വിദേശ ലബോറട്ടറിയില്‍ നടത്തിയ പരിശേധനയില്‍ വ്യക്തമായിരുന്നു. എന്നാല്‍, ഗുളിക കഴിക്കാന്‍ മാത്രമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ സുനന്ദയ്‌ക്ക് ഇല്ലായിരുന്നുവെന്നാണ് കേരളത്തില്‍ നടന്ന പരിശേധനയില്‍ വ്യക്തമായിരുന്നത്.

ഈ കാര്യങ്ങള്‍ മറച്ചുവെച്ച് തരൂര്‍ സുനന്ദയ്‌ക്ക് ലൂപ്പസ് രോഗം ഉണ്ടായിരുന്നതായും അതിനായി അല്‍‌പ്രാസ് കഴിച്ചിരുന്നതായുമാണ് തരൂര്‍ അന്വേഷണ സംഘത്തിന് നല്‍കിയ മൊഴി. ഇതാണ് അന്വേഷണ സംഘത്തെ കുഴയ്‌ക്കുന്ന പ്രധാന പ്രശ്‌നം. ഈ സാഹചര്യത്തിലാണ് തരൂരിനെ നുണ പരിശേധനയ്‌ക്ക് വിധേയനാക്കാന്‍ കാരണമാകുന്നത്.