തത്സമയ ടെലിവിഷന്‍ ചര്‍ച്ചയ്ക്കിടെ സ്വയം തീകൊളുത്തിയ ആള്‍ കെട്ടിപ്പിടിച്ചതിനെത്തുടര്‍ന്ന് പൊള്ളലേറ്റ ഉത്തര്‍പ്രദേശിലെ ബിഎസ്പി നേതാവ് കമറുസാമ ഫൗജി മരിച്ചു. വെള്ളിയാഴ്ച രാത്രി ആസ്പത്രിയില്‍ വച്ചാണ് മരിച്ചത്. അദ്ദേഹത്തിന് 75 ശതമാനം പൊള്ളലേറ്റിരുന്നു.
ലക്‌നൗവില്‍നിന്ന് 160 കിലോമീറ്റര്‍ അകലെയുള്ള സുല്‍ത്താന്‍പൂരിലെ പാര്‍ക്കില്‍ ദൂരദര്‍ശന്റെ ടെലിവിഷന്‍ ചര്‍ച്ച നടക്കുന്നതിനിടെ നിരവധി പെര്‍ നൊക്കിനില്‍ക്കുന്നതിനിടെയാണ് സംഭവം നടന്നത്
കഴിഞ്ഞ തിങ്കളാഴ്ച ആയിരുന്നു സംഭവം. ദുര്‍ഗേഷ് കുമാര്‍ സിങ് എന്നയാള്‍ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയശേഷം ബി എസ് പി നേതാവിനെ കെട്ടിപ്പിടിച്ചു. ദുര്‍ഗേഷ് കുമാര്‍ സിങ് സംഭവ സ്ഥലത്തുതന്നെ മരിച്ചിരുന്നു.