സുഹൃത്തുക്കള്‍ക്കൊപ്പം ഫോട്ടോഷൂട്ടിന് പോകാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 2 ജനുവരി 2024 (11:39 IST)
സുഹൃത്തുക്കള്‍ക്കൊപ്പം ഫോട്ടോഷൂട്ടിന് പോകാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. ബെംഗളൂരുവില്‍ സ്വകാര്യ കോളേജിലെ ബിബിഎ വിദ്യാര്‍ത്ഥിനിയായ വര്‍ഷിണിയാണ് മരിച്ചത്. പുതുവര്‍ഷമായതിനാല്‍ സുഹൃത്തുക്കള്‍ക്കൊപ്പം മാളില്‍ ഫോട്ടോഷൂട്ടിന് പോകാന്‍ വര്‍ഷിണി ആഗ്രഹിച്ചിരുന്നെങ്കിലും മാതാപിതാക്കള്‍ ഇത് തടയുകയായിരുന്നു.
 
ഇതിന് പിന്നാലെ രക്ഷിതാക്കളുമായി ഏറെ നേരം വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ട വര്‍ഷിണി മുറിയില്‍ കയറി വാതില്‍ അടയ്ക്കുകയായിരുന്നു. തൊട്ടടുത്ത ദിവസം രാവിലെ ഏറെ നേരം കഴിഞ്ഞിട്ടും യുവതി പുറത്തിറങ്ങാതിരുന്നതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

Next Article