നാലംഗ കുടുംബം വിഷം കഴിച്ചനിലയിൽ : അച്ഛനും മകളും മരിച്ചു

Webdunia
വെള്ളി, 14 ജൂലൈ 2023 (16:56 IST)
തിരുവനന്തപുരം: ഒരു കുടുംബത്തിലെ നാലാംഗങ്ങൾ വിഷം കഴിച്ച നിലയിൽ കണ്ടെത്തിയതിൽ അച്ഛനും മകളും മരിച്ചു. ഇവർക്കൊപ്പം ഉണ്ടായിരുന്ന  അമ്മയും മകനും ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. വിഴിഞ്ഞം പുല്ലാന്നിമുക്ക് ശിവബിന്ദുവിൽ ശിവരാജൻ (56), മകൾ അഭിരാമി (26) എന്നിവരാണ് മരിച്ചത്. മരിച്ച ശിവരാജന്റെ ഭാര്യ ബിന്ദു (53), മകൻ അർജുൻ (20) എന്നിവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.  
 
കഴിഞ്ഞ രാത്രി ഭക്ഷണം കഴിച്ച ശേഷം ഉറങ്ങാൻ കിടന്ന മകൻ അര്ജുന് ഛർദ്ദി ഉണ്ടാവുകയും പിന്നീട് പിതാവിനെ വിളിച്ചപ്പോൾ പിതാവ് മരിച്ചു എന്നുമാണറിഞ്ഞത്. വിവരം അറിഞ്ഞു എത്തിയ ഇളയച്ഛനും ബന്ധുക്കളും നടത്തിയ പരിശോധനയിൽ ശിവരാജനും അഭിരാമിയും മരിച്ചു എന്ന് കണ്ടെത്തി.
 
ഉടൻ തന്നെ അവശ നിലയിലായിരുന്ന അർജുനെയും ബിന്ദുവിനെയും ആദ്യം നെയ്യാറ്റിൻകരയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചു.   വിഴിഞ്ഞം ചൊവ്വരയിൽ ജൂവലറി നടത്തിയിരുന്ന ശിവരാജനും നാല്പതു ലക്ഷത്തോളം രൂപയുടെ സാമ്പത്തിക ബാധ്യത ഉള്ളതായി അറിയുന്നു. ഇത് വീട്ടാനായി വീട് വിൽക്കാനുള്ള ശ്രമത്തിലായിരുന്നു ഇയാൾ.  
 
Next Article