സംയുക്ത തൊഴിലാളി യൂണിയനുകള്‍ ആഹ്വാനംചെയ്ത 24 മണിക്കൂര്‍ പണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍ ആരംഭിക്കും. കേന്ദ്രസര്‍ക്കാറിന്റെ തൊഴിലാളിവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. പാല്, പത്രം, ആശുപത്രി, വിവാഹം, വിമാനത്താവളം, മരണം എന്നിവയുമായി ബന്ധപ്പെട്ട യാത്രകളൊന്നും തടസ്സപ്പെടുത്തില്ല.
അതേസമയം, പണിമുടക്കില്‍ നിന്ന് ബി എം എസ് ഭാരവാഹികള്‍ വിട്ടുനില്‍ക്കുമെന്ന് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. സംയുക്ത സമരസമിതി കേന്ദ്രസര്‍ക്കാറിന് മുന്നില്‍ സമര്‍പ്പിച്ച 12 ഇന ആവശ്യങ്ങളില്‍ ബോണസ്, മിനിമം വേതനം എന്നിവ ഭാഗികമായി അംഗീകരിക്കുക മാത്രമാണ് ചെയ്തത്. എന്നാല്‍ മറ്റുള്ളവ പരിഗണിക്കാന്‍ കേന്ദ്രം തയാറാകാത്ത സാഹചര്യത്തിലാണ് പണിമുടക്ക്.
പൊതുപണിമുടക്ക് നടക്കുന്ന സാഹചര്യത്തില്‍ നാളെ നടത്താനിരുന്ന സ്കൂള്‍ പരീക്ഷകള്‍ സെപ്റ്റംബര്‍ എട്ടിലേക്ക് മാറ്റി. നാളത്തെ ടൈംടേബ്ള് പ്രകാരംതന്നെയായിരിക്കും പരീക്ഷ നടക്കുക.