വിഎസ് അച്യുതാനന്ദനേയും വി എം സുധീരനേയും രൂക്ഷമായി വിമര്‍ശിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സമുദായത്തില്‍ രണ്ട് മാന്യന്മാരുണ്ട്. ഒന്ന് അച്യുതാനന്ദനും മറ്റൊന്ന് സുധീരനുമാണ്. രണ്ടുപേരും സമുദായത്തിലെ കുലംകുത്തികളുമാണെന്നും വെള്ളാപ്പള്ളി വിമര്‍ശിച്ചു.
അച്യുതാനന്ദനുമായി 1963 മുതല്‍ തനിക്ക് ബന്ധമുണ്ട്. അദ്ദേഹത്തിനായി പല കാര്യങ്ങളും താന്‍ ചെയ്തിട്ടുണ്ട്. മൈക്രോ ഫിനാന്‍സിലെ പണം തന്റെ കയ്യിലല്ല വന്നത്. ബാങ്കിലേക്കാണ് അത് പോയത്. അതുകൊണ്ട് ആ കേസില്‍ തനിക്ക് ഒരു ചുക്കും സംഭവിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഗുരുവിന് ജാതിയില്ല. എന്നാല്‍, നമുക്ക് ഓരോരുത്തര്‍ക്കും ജാതിയുണ്ട്. ഇവിടെ എന്ത് കാര്യത്തിനായാലും ജാതി പറഞ്ഞാലേ സഹായം കിട്ടുകയുള്ളൂവെന്നും കട്ടപ്പനയില്‍ നടന്ന എസ്എന്‍ഡിപി യോഗത്തിന്റെ പരിപാടിയില്‍ വെള്ളാപ്പള്ളി പ്രതികരിച്ചു.