എയർ ആംബുലൻസിന് ഇനി പ്രത്യേക സമിതിയുടെ അനുമതി കൂടി വേണം: ലക്ഷദ്വീപിനെ ശ്വാസം‌ മുട്ടിച്ച് കൂടുതൽ നിയന്ത്രണങ്ങൾ

ബുധന്‍, 26 മെയ് 2021 (17:30 IST)
പ്രതിഷേധങ്ങൾക്കിടയിലും പുതിയ തീരുമാനങ്ങളും കർശന നടപടികളുമായി ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ.ദ്വീപിലെ എയർ ആംബുലൻസ് സംവിധാനത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്നതാണ് അവസാനം ഇറങ്ങിയ ഉത്തരവ്.
 
വിദഗ്‌ധ ചികിത്സയ്‌ക്കായി അതാത് ദ്വീപുകളിലെ മെഡിക്കൽ ഓഫീസർമാരായിരുന്നു എയർ ആംബുലൻസിന് അനുമതി നൽകിയിരുന്നത്. ദ്വീപിൽ ആശുപത്രി സൗകര്യങ്ങൾ കുറവായതിനാൽ മെഡിക്കൽ ഓഫീസറുടെനുമതി പ്രകാരം എയർ ആംബുലൻസ് സൗകര്യം ഒരുക്കുകയാണ് ചെയ്‌തിരുന്നത്. എന്നാൽ പുതിയ നിയമപ്രകാരം മെഡിക്കൽ ഡയറക്ടർ ഉൾപ്പെടുന്ന നാലംഗ സമിതിയുടെ തീരുമാനത്തിന് അനുസരിച്ച് മാത്രമേ ഇനി രോഗികളെ എയർ ആംബലൻസിൽ മാറ്റാൻ സാധിക്കു. കമ്മിറ്റി അനുമതി നിഷേധിച്ചാൽ രോഗികളെ കപ്പൽ മാർഗ്ഗമേ മാറ്റാൻ സാധിക്കുകയുള്ളു.
 
വിവിധ വകുപ്പുകളിലെ കാര്യക്ഷമതയില്ലാത്ത ജീവനക്കാരെ കണ്ടെത്താനാവശ്യപ്പെടുന്ന പുതിയ ഉത്തരവും പുറത്തിറങ്ങിയിട്ടുണ്ട്.വിവിധ വകുപ്പുകളിലെ കരാർ ജീവനക്കാരായ ദ്വീപുകാരെ പിരിച്ചുവിട്ടതിൽ വലിയ പ്രതിഷേധമുയരുന്നതിനിടെയാണ് പുതിയ തീരുമാനം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍