ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചുവിളിക്കണം; പ്രതിഷേധം പുകയുന്നു, കേന്ദ്രം വെട്ടില്‍

ചൊവ്വ, 25 മെയ് 2021 (07:47 IST)
ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം പുകയുന്നു. സാമൂഹ്യമാധ്യമങ്ങളില്‍ #SaveLakshadweep ക്യാംപയ്ന്‍ ട്രെന്‍ഡിങ് ആണ്. അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചുവിളിക്കണമെന്നും ദ്വീപിലേക്ക് ജനപ്രതിനിധികളെ അയക്കണമെന്നും ആവശ്യപ്പെട്ട് കൂടുതല്‍ എംപിമാര്‍ രംഗത്തെത്തി. സങ്കുചിത രാഷ്ട്രീയ താല്‍പര്യമാണ് അഡ്മിനിസ്‌ട്രേറ്റര്‍ നടപ്പിലാക്കുന്നതെന്നാണ് ആരോപണം. അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെ ഉടന്‍ തിരിച്ചുവിളിക്കണമെന്നും ദ്വീപിലേക്ക് മലയാളം അറിയുന്ന എംപിമാരെ അയക്കണമെന്നും ദ്വീപ് ജനതയുടെ വികാരം നേരിട്ട് അറിയാന്‍ അവസരം നല്‍കണമെന്നും ആവശ്യപ്പെട്ട് എംപിമാരായ എ.എം.ആരിഫ്, ഇ.ടി.മുഹമ്മദ് ബഷീര്‍, രാജ്യസഭാ എംപി അബ്ദുല്‍ വഹാബ്, നിയുക്ത എംപി അബ്ദുള്‍ സമദാനി എന്നിവര്‍ രാഷ്ട്രപതിക്ക് കത്തയച്ചു. 
 
എന്നാല്‍, ആരോപണങ്ങള്‍ തള്ളുകയാണ് കേന്ദ്ര സര്‍ക്കാര്‍. അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരെ നടക്കുന്നത് രാഷ്ട്രീയ നീക്കമാണെന്ന് കേന്ദ്രം വിശദീകരിച്ചു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍