സ്ത്രീകളെ ആക്ഷേപിക്കുന്ന പരാമര്‍ശം; ചെറിയാന്‍ ഫിലിപ്പിനെതിരെ ശ്രീബാല കെ മേനോന്‍

Webdunia
തിങ്കള്‍, 19 ഒക്‌ടോബര്‍ 2015 (14:13 IST)
സ്ത്രീകളെ ആക്ഷേപിക്കുന്ന തരത്തില്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട ചെറിയാന്‍ ഫിലിപ്പിനെതിരെ വിമര്‍ശനവുമായി എഴുത്തുകാരിയും സംവിധായികയുമായ ശ്രീബാല കെ മേനോന്‍ രംഗത്ത്.  പത്രിക പിൻവലിക്കാനുള്ള അവസാന തീയതി കഴിഞ്ഞു  പോസ്റ്റ്‌ ഇട്ടത് ഭാഗ്യമായെന്നും അല്ലെങ്കിൽ വനിതാ സംവരണ സീറ്റുകൾ എല്ലാം ഒഴിഞ്ഞു കിടന്നേനെയെന്നും അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

‘അല്ലെങ്കിലേ നാലും മൂന്നു ഏഴു സ്ത്രീകളാണ് കേരള രാഷ്ട്രീയതിലുള്ളത് . ഇങ്ങനെ തന്നെ വേണം പ്രോത്സാഹിപ്പിക്കാൻ’ അവര്‍ കൂട്ടിച്ചേര്‍ത്തു. ചെറിയാന്‍ ഫിലിപ്പിന്റെ പോസ്റ്റിനെതിരെ വന്‍ പ്രതിഷേധമാണ്  ഉയര്‍ന്നുവന്നുക്കൊണ്ടിരിക്കുന്നത്.