സ്വാതന്ത്ര ദിനാഘോഷത്തോട് അനുബന്ധിച്ച് സ്പൈസ്ജെറ്റ് വിമാന നിരക്കില്‍ വന്‍ ഇടിവ് പ്രഖ്യാപിച്ചു. ഇന്‍ഡിപെന്‍ഡന്‍സ് ഡേ സെയിലിന്റെ ഭാഗമായി തെരഞ്ഞെടുക്കപ്പെടുന്ന ആഭ്യന്തര റൂട്ടുകളില്‍ വിമാന ടിക്കറ്റ് നിരക്ക് 399 രൂപ വരെയാണ് കുറച്ചിരിക്കുന്നത്.
ആഗസ്ത് 11 വരെയാണ് ബുക്കിംഗ് സൌകര്യം ലഭ്യമാകുക. ആഗസ്ത് 18 മുതല്‍ സെപ്തംബര്‍ 30 വരെയാണ് ഓഫര്‍ കാലാവധി. ചില പ്രധാനപ്പെട്ട റൂട്ടുകളിലാണ് സ്പൈസ്ജെറ്റിന്റെ ഓഫര്‍ ഉണ്ടായിരിക്കുക. അഹമ്മദാബാദ് - മുംബൈ, അമൃതസര്‍ - ശ്രീനഗര്‍, ബംഗലൂരൂ-ചെന്നൈ, ബംഗലൂരൂ-കൊച്ചി, കോയമ്പത്തൂര്‍-ഹൈദരാബാദ്, ജമ്മു-ശ്രീനഗര്‍, മുംബാ-ഗോവ റൂട്ടുകളിലാണ് വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ ഓഫര്‍.
അതേസമയം ഈ ഓഫറില്‍ എത്ര സീറ്റുകള്‍ ബുക്ക് ചെയ്യാമെന്നകാര്യം സ്പൈസ്ജെറ്റ് വ്യക്തമാക്കിയിട്ടില്ല. ടിക്കറ്റുകള്‍ റദ്ദ് ചെയ്യുകയാണെങ്കില്‍ റീഫണ്ടിംഗ് നടത്തുമെന്നും കമ്പനി വ്യക്തമാക്കി.