ഗായകന്‍ എസ്പി ബാലസുബ്രമണ്യത്തിന്റെ ആരേഗ്യനിലയില്‍ പുരോഗതി; ആളുകളെ തിരിച്ചറിയുന്നു

ശ്രീനു എസ്

തിങ്കള്‍, 17 ഓഗസ്റ്റ് 2020 (08:38 IST)
ഗായകന്‍ എസ്പി ബാലസുബ്രമണ്യത്തിന്റെ ആരേഗ്യനിലയില്‍ പുരോഗതി. അദ്ദേഹം ആളുകളെ തിരിച്ചറിയുന്നതായി എസ്പി ബാലസുബ്രമണ്യത്തിന്റെ മകന്‍ എസ്പി ചരണ്‍ അറിയിച്ചു. പിതാവ് മരുന്നുകളോട് നന്നായി പ്രതികരിക്കുന്നുണ്ടെന്നും കുറച്ചുദിവസത്തിനുള്ളില്‍ പൂര്‍ണ ആരോഗ്യവാനായി തിരച്ചെത്തുമെന്നും ഫേസ്ബുക്ക് വീഡിയോയില്‍ ചരണ്‍ പറഞ്ഞു.
 
ചെന്നൈയിലെ എംജിഎം ഹെല്‍ത്ത് കെയര്‍ ആശുപത്രിയിലാണ് എസ്പിബി ചികിത്സയിലുള്ളത്. ഈമാസം അഞ്ചിനായിരുന്നു രോഗം സ്ഥിരീകരിച്ച് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ കഴിഞ്ഞാഴ്ച രോഗം മൂര്‍ച്ഛിക്കുകയും അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍