സോണിയ ഗാന്ധിക്ക് കോവിഡ്

Webdunia
വ്യാഴം, 2 ജൂണ്‍ 2022 (17:06 IST)
കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കോവിഡ്. നേരിയ പണിയും മറ്റ് രോഗലക്ഷണങ്ങളും കണ്ടതിനെ തുടർന്ന് സോണിയാഗാന്ധി സ്വയം നിരീക്ഷണത്തിലേക്ക് മാറി.
 
അടുത്ത ബുധനാഴ്ച എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുൻപാകെ ഹാജരാകാനിരിക്കെയാണ് സോണിയാഗാന്ധിക്ക് കോവിഡ് സ്ഥിരീകരിച്ചത്. നാഷണൽ ഹെറാൾഡ് കേസിൽ കഴിഞ്ഞ ദിവസമാണ് ചോദ്യം ചെയ്യലിന് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ട് ഐ ഡി സോണിയാഗാന്ധിക്കും രാഹുലിനും നോട്ടീസ് നൽകിയത്.

അനുബന്ധ വാര്‍ത്തകള്‍

Next Article