ഒഴുക്കില്‍ പെട്ട് പാക് പിടിയിലായ സൈനികനെ ഇന്ത്യക്ക് കൈമാറും

Webdunia
വ്യാഴം, 7 ഓഗസ്റ്റ് 2014 (18:13 IST)
ഇന്ത്യാ പാക് അതിര്‍ത്തിയിലെ ചെനാബ് നദിയില്‍ ഒഴുക്കില്‍പ്പെട്ട ഇന്ത്യന്‍ സൈനികനെ പാക്കിസ്ഥാന്‍ ഇന്ത്യയ്ക്കു കൈമാറും. ഇന്നു രാവിലെ നടത്തുന്നതിനിയൊണ് ഇന്ത്യന്‍ ജവാന്‍ സത്യശീല്‍ യാദവ് ഒഴുക്കില്‍പ്പെട്ടത്.

സൈനികര്‍ സഞ്ചരിച്ചിരുന്ന ബോട്ട് പ്രവര്‍ത്തനം നിലയ്ക്കുകയും ശക്തമായ ഒഴുക്കില്‍ നിയന്ത്രണം വിടുകയുമായിരുന്നു. ജീവന്‍ രക്ഷിക്കുന്നതിനായി നദിയിലേക്ക് സൈനികര്‍ ചാടുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ഒഴീകില്‍ ദിശ തെറ്റി സത്യശീല്‍ പാക്കിസ്ഥാന്റെ ഭാഗത്തേക്ക് എത്തിയത്.

ഇതേ തുടര്‍ന്ന് സത്യശീല്‍ യാദവിനെ പാകിസ്ഥാന്‍ ഉടന്‍ കൈമാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുതിര്‍ന്ന ബിഎസ്എഫ് ഉദ്യോഗസ്ഥന്‍ ഡി.കെ പതക് പറഞ്ഞിരുന്നു.ഇതനുസരിച്ച്‌ വിട്ടുതരുന്നതുമായി ബന്ധപ്പെട്ട് പാക് സൈന്യവുമായി ചര്‍ച്ച നടത്തും എന്ന് അറിയിച്ചിരുന്നു.

ചര്‍ച്ചകള്‍ നടത്താന്‍ ആരംഭിക്കുന്നതിനിടേയാണ് ബി എസ് എഫ് ജവാനെ ഇന്ത്യക്ക് കൈമാറും എന്ന് ഇപ്പോള്‍ പാക്കിസ്ഥാന്‍ അറിയിച്ചിരിക്കുന്നത്. ആയിരിക്കും പാക്കിസ്ഥാന്‍ ജവാനെ ഇന്ത്യക്ക് കൈമാറുക.