കനത്ത മഞ്ഞിടിച്ചിലിനെ തുടര്‍ന്ന് സിയാച്ചിനില്‍ 10 സൈനികരെ കാണാതായി

Webdunia
ബുധന്‍, 3 ഫെബ്രുവരി 2016 (18:09 IST)
കനത്ത മഞ്ഞിടിച്ചിലിനെ തുടര്‍ന്ന് സിയാച്ചിനില്‍ പത്തു സൈനികരെ കാണാതായി. ബുധനാഴ്ച പുലര്‍ച്ചെ പട്രോളിംഗ് നടത്തുകയായിരുന്ന സംഘമാണ് മഞ്ഞിനടിയില്‍പ്പെട്ടത്. സൈന്യവും വ്യോമസേനയും രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് നോര്‍ത്തേണ്‍ കമാന്‍ഡ് വക്താവ് കേണല്‍ എസ് ഡി ഗോസ്വാമി അറിയിച്ചു.
 
കഴിഞ്ഞമാസം സിയാച്ചിന്‍ മേഖലയില്‍ ഉണ്ടായ മഞ്ഞിടിച്ചിലില്‍ നാല് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞവര്‍ഷം കശ്‌മീരിലെ ലേ മേഖലയില്‍ ഉണ്ടായ മഞ്ഞിടിച്ചിലില്‍ നാല് സൈനികര്‍ വാഹനവുമായി മഞ്ഞിനടിയില്‍പ്പെട്ടിരുന്നു.
 
1984 മുതല്‍ കനത്ത സിയാച്ചിന്‍ മേഖലയില്‍ ഉണ്ടായ മഞ്ഞിടിച്ചിലില്‍ ഇതുവരെ 8000 ത്തോളം സൈനികരാണ് മരിച്ചത്.