തിരഞ്ഞെടുപ്പുകള്‍ വരും പോകും; അമേഠിയില്‍ തോറ്റതില്‍ വിഷമമില്ലെന്ന് സ്മൃതി ഇറാനി

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 29 ഓഗസ്റ്റ് 2024 (20:52 IST)
അമേഠിയില്‍ തോറ്റതില്‍ വിഷമമില്ലെന്ന് സ്മൃതി ഇറാനി. 2024 ലെ പാര്‍ലമെന്റ് ഇലക്ഷനില്‍ അമേഠിയില്‍ കിഷോരിലാല്‍ ശര്‍മയോടാണ് സ്മൃതി ഇറാനി പരാജയപ്പെട്ടത്. 2019ല്‍ രാഹുല്‍ ഗാന്ധിയെ പരാജയപ്പെടുത്തിയാണ് സ്മൃതി ഇറാനി പാര്‍ലമെന്റിലെത്തുന്നത്. തിരഞ്ഞെടുപ്പുകള്‍ വരും പോകും, അമേഠിയില്‍ നിന്ന് തോറ്റതില്‍ എനിക്ക് വിഷമമില്ല. ഒരു ലക്ഷം കുടുംബങ്ങള്‍ ഇപ്പോള്‍ സ്വന്തം വീടുകളില്‍ താമസിക്കുന്നു. 80000 വീടുകളില്‍ ഇപ്പോള്‍ വൈദ്യുതിയുണ്ട്. 2 ലക്ഷം കുടുംബങ്ങള്‍ക്ക് ആദ്യമായി ഗ്യാസ് സിലിണ്ടറുകള്‍ ലഭിച്ചു. ഇതാണ് എന്റെ യഥാര്‍ത്ഥ വിജയം-സ്മൃതി ഇറാനി പറഞ്ഞു.
 
2014ല്‍ അമേഠിയിലേക്ക് പോകുമ്പോള്‍ അവിടെ താന്‍ കണ്ടത് റോഡുകള്‍ പോലും ഇല്ലാത്ത 40 ഗ്രാമങ്ങളാണെന്നും കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷം കുടുംബങ്ങള്‍ക്ക് വീടും മൂന്നര ലക്ഷം ശൗചാലയങ്ങളും 4 ലക്ഷം പേരെ പ്രധാനമന്ത്രി കിസാന്‍ സമ്മാന നിധി പദ്ധതിയുമായി ബന്ധിപ്പിച്ചുവെന്നും സ്മൃതി ഇറാനി അവകാശപ്പെട്ടു.

അനുബന്ധ വാര്‍ത്തകള്‍

Next Article