Priyanka Gandhi and Rahul gandhi
ഉത്തര്‍പ്രദേശിലെ അമേത്തി, റായ് ബറേലി മണ്ഡലങ്ങളില്‍ നെഹ്‌റു കുടുംബത്തില്‍ നിന്ന് ആരും മത്സരിക്കേണ്ടെന്ന നിലപാടില്‍ രാഹുല്‍ ഗാന്ധി. അമേത്തിയില്‍ രാഹുലും റായ് ബറേലിയില്‍ പ്രിയങ്ക ഗാന്ധിയും മത്സരിക്കുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ അമേത്തിയില്‍ മത്സരിക്കാന്‍ രാഹുല്‍ സന്നദ്ധനല്ലെന്ന് അറിയിച്ചതോടെ എഐസിസി നേതൃത്വം വെട്ടിലായി. തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് പ്രിയങ്ക ഗാന്ധിയും തീരുമാനിച്ചു.