കേന്ദ്രസര്‍ക്കാരിന്റെ സ്മാര്‍ട് നഗരപട്ടികയില്‍ കൊല്‍ക്കത്തയും ബംഗളൂരുവും പാട്‌നയുമില്ല

വ്യാഴം, 27 ഓഗസ്റ്റ് 2015 (15:56 IST)
കേന്ദ്രസര്‍ക്കാര്‍ ഇന്ന് പുറത്തുവിട്ട സ്മാര്‍ട് നഗരങ്ങളുടെ പട്ടികയില്‍ കൊല്‍ക്കത്തയും ബംഗളൂരുവും പാട്‌നയുമില്ല. നഗരജീവിതം കൂടുതല്‍ നന്നാക്കുന്നതിന്റെ ഭാഗമായാണ് സ്മാര്‍ട് സിറ്റി പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ആശയമാണ് പദ്ധതിയെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു.
 
സ്മാര്‍ട് സിറ്റി ആയി വികസിപ്പിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയ നഗരങ്ങളുടെ പട്ടികയില്‍ ഏറ്റവും കൂടുതല്‍ നഗരങ്ങള്‍ ഉള്ളത് ഉത്തര്‍പ്രദേശില്‍ നിന്നാണ്. തൊട്ടു പിന്നാലെ, തമിഴ്നാട്, മഹാരാഷ്‌ട്ര, മധ്യപ്രദേശ്, ബിഹാര്‍, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് തൊട്ടു പിന്നിലുള്ളത്.
 
പദ്ധതിയുടെ ഭാഗമായി ആദ്യവര്‍ഷം 24 നഗരങ്ങളെ ആയിരിക്കും സ്മാര്‍ട് സിറ്റി പദവിയിലേക്ക് ഉയര്‍ത്തുക.

വെബ്ദുനിയ വായിക്കുക