സ്‌കില്‍ ഇന്ത്യ ക്യാംപെയിന് ഇന്ന് തുടക്കം

Webdunia
ബുധന്‍, 15 ജൂലൈ 2015 (14:02 IST)
ലോക യുവജന നൈപുണ്യ ദിനമായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി സ്‌കില്‍ ഇന്ത്യ ക്യാംപെയിന്‍ ഉദ്ഘാടനം ചെയ്യും. വിഗ്യാന്‍ ഭവനില്‍ നടക്കുന്ന ചടങ്ങിലാണ് പ്രധാനമന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്യുന്നത്.

നൈപുണ്യ സംരംഭകത്വത്തിനും വികസനത്തിനും വേണ്ടിയുള്ള പുതിയ നയങ്ങളും,പ്രധാനമന്ത്രി കൗശല്‍ വികാശ് യോജനയും,ആള്‍ ഇന്ത്യ ഫല്‍ഗ്ഷിപ്പ് സ്‌കീമും ചടങ്ങില്‍ പ്രകാശിപ്പിക്കും.

നൈപുണ്യ വികസനങ്ങള്‍ക്ക് പങ്കെടുക്കുന്ന മുപ്പത്തിനാലു ലക്ഷം യുവജനങ്ങള്‍ക്ക് 5,000 മുതല്‍1,50000 രൂപ വരെ വായ്പ അനുവദിക്കുന്നതാണ് ഈ പദ്ധതി. അടുത്ത അഞ്ചു വര്‍ഷത്തേക്കാണ് ഈ വായ്പാ പദ്ധതി നടപ്പിലാക്കുന്നത്.