നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ മറിഞ്ഞ് ആറ് എഞ്ചിനീയറിങ്ങ് വിദ്യാർഥികൾ മരിച്ചു

Webdunia
ചൊവ്വ, 26 ജൂലൈ 2016 (14:08 IST)
മുംബൈ - പൂനെ എക്സ്പ്രസ് ഹൈവേയിൽ കാർ മറിഞ്ഞ് ആറ് മരണം. പൂനെയ്ക്ക് സമീപം കംഷേത് ടണലില്‍ ചൊവ്വാഴ്ച പുലർച്ചെയാണ് അപകടം നടന്നത്. എഞ്ചിനീയറിങ്ങ് വിദ്യാർഥികൾ സഞ്ചരിച്ച മാരുതി സിയാസ് കാറാണ് അപകടത്തില്‍പ്പെട്ടത്.
 
നാല് വിദ്യാർഥികൾ അപകട സ്ഥലത്തും രണ്ടുപേർ ആശുപത്രിയിലും വെച്ചാണ് മരിച്ചത്. മരിച്ച നാല് പേരെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു.ആദിത്യ ബന്ദാർക്കർ, യാഷ് ശിറാലി, അക്ഷയ് ഭിലാരെ, അഭിഷേക് റോയ് എന്നിവരെയാണ് തിരിച്ചറിഞ്ഞത്.
 
ഹൈവേയിലൂടെ വന്ന കാറിന്റെ അമിത വേഗമാണ് അപകടത്തിന് കാരണമായതെന്ന് പൊലീസ് അറിയിച്ചു. അമിത വേഗം മൂലം നിയന്ത്രണം നഷ്ടപ്പെട്ടാണ് കാർ മറിഞ്ഞതെന്നും പൊലീസ് വ്യക്തമാക്കി.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article