അതിര്‍ത്തിയില്‍ വീണ്ടും പാക്ക് വെടിവയ്പ്പ്

Webdunia
ശനി, 4 ഒക്‌ടോബര്‍ 2014 (12:19 IST)
രാജ്യാന്തര അതിര്‍ത്തിയായ ആര്‍എസ് പുര സെക്ടറിറില്‍   പാക്കിസ്ഥാന്‍ വെടിവെയ്പ്പ്. ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെയാണ് പക്കിസ്ഥാന്‍ നിറയൊഴിച്ചത്. വെടിവെയ്പ്പില്‍ മൂന്നു പേര്‍ക്ക് പരുക്കേറ്റു

20 ഓളം  മോട്ടോര്‍ ഷെല്ലുകള്‍  ഉപയോഗിച്ചാണ് പാക്കിസ്ഥാന്‍ ആക്രമണം നടത്തുന്നത്. ആക്രമണത്തില്‍ ഒരു വീട് തകര്‍ന്നു. പ്രധാനമായും ആക്രമണം നടക്കുന്നത് അര്‍ണിയ സബ് സെക്ടറിലാണ്.

ഈ മാസം നിരവധി തവണയാണ് പാക്കിസ്ഥാന്‍ വെടിനിറുത്തല്‍ കരാര്‍ ലംഘിക്കുന്നത്. കഴിഞ്ഞ ദിവസം പാക്കിസ്ഥാന്‍ നടത്തിയ വെടിവയ്പ്പില്‍ ഒരു പെണ്‍കുട്ടി കൊല്ലപ്പെടുകയും നാലു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്   ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.