താലിബാന് ശിവസേനയുടെ മുന്നറിയിപ്പ്

Webdunia
വെള്ളി, 7 നവം‌ബര്‍ 2014 (19:00 IST)
പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ആക്രമിക്കുമെന്ന് ഭീഷണി മുഴക്കിയ താലിബാന് മുന്നറിയിപ്പുമായി ശിവസേന.പാര്‍ട്ടി മുഖപത്രമായ സാമ്നയിലെ  മുഖപ്രസംഗത്തിലാണ് ശിവസേന താലിബാനെതിരെ രംഗത്തെത്തിയത്.മോദിയുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനാവശ്യമായ എന്തു നടപടി സ്വീകരിക്കാനും തങ്ങള്‍ മടിക്കില്ലെന്നു മുഖപ്രസംഗത്തില്‍ ശിവസേന പറയുന്നു.

ഹിന്ദുത്വ നിലപാടുകളുടെ പേരിലാണ് മോഡിയെ താലിബാന്‍ അവരുടെ ഹിറ്റ്ലിസ്റ്റില്‍ പെടുത്തിയിരിക്കുന്നത്. പ്രധാനമന്ത്രി മുസ്ലിംകള്‍ക്കെതിരല്ലെന്ന് വാദിക്കുന്ന മുഖപ്രസംഗം മുസ്ലീമുകള്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നതിനോടാണ് അദ്ദേഹത്തിന്റെ എതിര്‍പ്പെന്നും പറയുന്നു.

ഇന്ത്യയില്‍ മുസ്ലിംകളെ കൊല്ലുന്നതിനെ അപലപിക്കുന്ന താലിബാന്‍ പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും ആളുകളെ കൊന്നുകൂട്ടുകയാണ് മുഖപ്രസംഗം പറയുന്നു.കേന്ദ്ര മന്ത്രിസഭാ വികസസം ഞായറാഴ്ചയോടെ ഉണ്ടാകുമെന്ന് ഉറപ്പായിരിക്കുകയാണ് . അതിനിടയിലാണ് മോഡിയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്.നേരത്തെ ഗുജറാത്തിലും കശ്മീരിലും മുസ്ലിംകളെ കൂട്ടക്കൊല ചെയ്തതിനെതിരെ മോദിയോട് പ്രതികാരം ചോദിക്കുമെന്നു പറഞ്ഞ് താലിബാന്‍ ഭീഷണി മുഴക്കിയിരുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.