മഹാരാഷ്ട്ര: നിലപാട് കടുപ്പിച്ച് ശിവശേന

Webdunia
വ്യാഴം, 6 നവം‌ബര്‍ 2014 (16:13 IST)
മഹാരാഷ്ട്രാ മന്ത്രിസഭ രൂപീകരണം സംബന്ധിച്ച് നിലപാട് കടുപ്പിച്ച് ശിവസേന.ഞായറാഴ്ചയ്ക്കകം മഹാരാഷ്ട്രാ മന്ത്രിസഭയില്‍ തങ്ങളുടെ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ശിവസേന.

നേരത്തെ വിശ്വാസ വോട്ടിനു ശേഷമേ മന്ത്രിസഭാ വികസനം ഉണ്ടാകുകയുള്ളെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അറിയിച്ചിരുന്നു.
ഇത് സംബന്ധിച്ച് നടപടിയുണ്ടായില്ലെങ്കില്‍ ഞായറാഴ്ച വൈകുന്നേരം ഉദ്ധവ് താക്കറെയുടെ വീട്ടില്‍ ചേരുന്ന യോഗം അന്തിമ നടപടികള്‍ തീരുമാനിക്കുമെന്നാണ് ശിവസേന നേതാക്കള്‍ അറിയിച്ചിരിക്കുന്നത്.

ഉപമുഖ്യമന്ത്രി സ്ഥാനവും ഉള്‍പ്പെടെ മൂന്നിലൊന്ന് മന്ത്രിസ്ഥാനം വേണമെന്നാണ് ശിവസേനയുടെ നിലപാട്. ബി ജെ പിയ്ക്ക് നിലവില്‍ 121 അംഗങ്ങളുടെ പിന്തുണയാണുള്ളത്. ശിവസേനയുടെ പിന്തുണ ലഭിച്ചാല്‍ 63 എംഎല്‍എമാരുടെ പിന്തുണകൂടി ബി ജെ പിയ്ക്ക് ലഭിക്കും.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും   ട്വിറ്ററിലും  പിന്തുടരുക.