ഷീനയെ കൊലപ്പെടുത്തിയ സമയത്ത് താന്‍ കാറില്‍ ഉറങ്ങുകയായിരുന്നു എന്ന് സഞ്ജീവ് ഖന്ന. ഷീനയുടെ അമ്മ ഇന്ദ്രാണി മുഖര്‍ജിയുടെ രണ്ടാമത്തെ ഭര്‍ത്താവ് ആണ് സഞ്ജീവ് ഖന്ന. കൊല്‍ക്കത്ത കോടതിയില്‍ ആണ് സഞ്ജീവ് ഖന്ന ഇക്കാര്യം ബോധിപ്പിച്ചത്. നേരത്തെ, ഇന്ദ്രാണി മുഖര്‍ജിയുടെ ആദ്യഭര്‍ത്താവ് ആയിരുന്നു സഞ്ജീവ് ഖന്ന എന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍, അന്വേഷണം പുരോഗമിച്ചപ്പോള്‍ ആണ് സഞ്ജീവ് ഖന്ന ഇന്ദ്രാണിയുടെ രണ്ടാമത്തെ ഭര്‍ത്താവ് ആണെന്ന് വെളിപ്പെട്ടത്.
അതേസമയം, കൊലപാതകത്തില്‍ പങ്കില്ലെന്നാണ് സഞ്ജീവ് ഖന്ന പറയുന്നത്. ഇന്ദ്രാണിയുടെയും തന്റെയും മകള്‍ വിധിയെ കാണുന്നതിനായാണ് താന്ന് മുംബൈയില്‍ എത്തിയത്. ഷീനയെ കാണുന്നതിനായല്ല. ശ്യാം ഡ്രൈവ് ചെയ്തു വന്ന കാറില്‍ കയറിയ താന്‍ അല്പസമയത്തേക്ക് ഉറങ്ങി പോയി. പിന്നീട് ഉറക്കം തെളിഞ്ഞപ്പോള്‍ ഷീന മരിച്ചനിലയില്‍ തന്റെ സമീപത്ത് ഉണ്ടായിരുന്നു.
2012 ഏപ്രില്‍ 24നായിരുന്നു ഷീന ബോറ കൊല്ലപ്പെട്ടത്. ഷീനയുടെ അമ്മ ഇന്ദ്രാണി മുഖര്‍ജിയും ഇന്ദ്രാണിയുടെ രണ്ടാമത്തെ ഭര്‍ത്താവ് സഞ്ജീവ് ഖന്നയും ഇവരുടെ ഡ്രൈവര്‍ ശ്യാം റായിയും ചേര്‍ന്നായിരുന്നു കൊലപാതകം നടത്തിയത്. കൊലപാതകം ആസൂത്രണം ചെയ്തതിലും സഞ്ജീവ് ഖന്നയ്ക്ക് പങ്കുണ്ടെന്നാണ് വെളിപ്പെടുത്തല്‍.