ഷീന ബോറ കൊലക്കേസ്: 33 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കും

Webdunia
ശനി, 29 ഓഗസ്റ്റ് 2015 (12:38 IST)
ഷീന ബോറ കൊലക്കേസില്‍ കുറ്റപത്രം 33 ദിവസത്തിനുള്ളില്‍ സമര്‍പ്പിക്കുമെന്ന് പൊലീസ് കമ്മീഷണര്‍ രാകേഷ് മാരിയ. സെപ്തംബര്‍ 30ന് രാകേഷ് മാരിയ ഡയറക്‌ടര്‍ ജനറല്‍ ആയി സ്ഥാനക്കയറ്റം ലഭിക്കും. അതിനു മുമ്പായി കുറ്റപത്രം സമര്‍പ്പിക്കുമെന്നാണ് കരുതുന്നത്. 
 
അതേസമയം, കേസുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാണ്. ഷീന ബോറയുടേതെന്ന് സംശയിക്കുന്ന ശരീരാവശിഷ്‌ടങ്ങള്‍ കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. ശരീരാവശിഷ്‌ടങ്ങള്‍ ഡി എന്‍ എ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.
 
അതേസമയം, ഷീനയെ കൊലപ്പെടുത്തിയ ദിവസം തന്നെയും കൊല്ലാന്‍ ഇന്ദ്രാണി പദ്ധതി തയ്യാറാക്കിയിരുന്നു എന്ന് ഇന്ദ്രാണിയുടെ മകനും ഷീനയുടെ ഇളയസഹോദരനുമായ മിഖൈല്‍ ബോറ കഴിഞ്ഞദിവസം ആരോപിച്ചിരുന്നു.