ഷീന ബോറ കൊലക്കേസില്‍ ഷീനയുടേതെന്ന് കരുതുന്ന മൃതദേഹത്തിന്റെ അവശിഷ്‌ടങ്ങള്‍ കണ്ടെടുത്തു. ശാസ്ത്രീയ പരിശോധനയില്‍ കണ്ടെത്തിയ ശരീരാവശിഷ്‌ടങ്ങള്‍ ഷീനയുടേതാണെന്ന് തെളിഞ്ഞാല്‍ കേസിലെ പ്രധാന തെളിവായിരിക്കും അത്.
മൂന്നുവര്‍ഷം മുമ്പ് 2012 ഏപ്രില്‍ 24നാണ് സ്യൂട്ട്‌കേസിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. അന്ന് കത്തിക്കരിഞ്ഞ് തിരിച്ചറിയാനാകാത്ത വിധത്തില്‍ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം കുറച്ചു ദിവസങ്ങള്‍ക്കു ശേഷം മറവു ചെയ്യുകയായിരുന്നു.
ഇന്ദ്രാണി മുഖര്‍ജിയുടെ ഡ്രൈവറെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഞെട്ടിക്കുന്ന കൊലപാതത്തിന്റെ ചുരുളഴിഞ്ഞത്. തോക്ക് കൈവശം വെച്ച കേസിലായിരുന്നു ഇന്ദ്രാണിയുടെ ഡ്രൈവറെ പൊലീസ് ചോദ്യം ചെയ്തത്. ഡ്രൈവറെ ചോദ്യം ചെയ്തപ്പോഴാണ് ഷീന ബോറയെ ഇന്ദ്രാണിയുടെ നിര്‍ദ്ദേശപ്രകാരം കൊലപ്പെടുത്തിയെന്ന് ഇയാള്‍ സമ്മതിച്ചത്.