ഷീന ബോറ കൊലക്കേസുമായി ബന്ധപ്പെട്ട് ഇന്ദ്രാണി മുഖര്‍ജി, സഞ്ജീവ് ഖന്ന, ശ്യാംവര്‍ റെഡ്ഡി എന്നിവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കസ്റ്റഡി കാലാവധി സെപ്തംബര്‍ ഏഴിന് തീരുന്ന സാഹചര്യത്തിലാണ് മൂവരെയും കോടതിയില്‍ ഹാജരാക്കുന്നത്.
നേരത്തെ, സെപ്തംബര്‍ അഞ്ചിന് ആയിരുന്നു ഇന്ദ്രാണിയുടെയും മറ്റ് രണ്ടു പേരുടെയും കസ്റ്റഡി കാലാവധി അവസാനിച്ചത്. എന്നാല്‍, ബാന്ദ്ര മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതി കസ്റ്റഡി കാലാവധി നീട്ടി നല്‍കുകയായിരുന്നു.