ജയലളിതയുടെ ഉപദേശകയും തമിഴ്നാട് മുന്‍ ചീഫ് സെക്രട്ടറിയുമായ ഷീല ബാലകൃഷ്ണന് ബാംഗ്ലൂര്‍ ജയിലില്‍ ജയലളിതയെ കാണും. ഇതിനായി പ്രത്യേക വിമാനത്തില്‍ ഷീല ബാലകൃഷ്ണന് ബാംഗ്ലൂരിലേക്ക് പുറപ്പെട്ടു.
മൂന്ന് ഉന്നത ഉദ്യോഗസ്ഥരും ഷീല ബാലകൃഷ്ണനൊപ്പമുണ്ട്. ജയലളിതയ്ക്കുപകരം മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഷീല ബാലകൃഷ്ണന്റെ പേരും പരിഗണിക്കുന്നുവെന്ന വാര്‍ത്തകള്‍ക്കിടെയാണ് ഷീലയുടെ സന്ദര്‍ശനം.
അതേസമയം തമിഴ്നാട്ടിലെങ്ങും സംഘര്‍ഷസാധ്യത തുടരുകയാണ്. ജയലളിതയ്ക്കെതിരായ വിധിയെ തുടര്‍ന്ന് സ്വയം മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ അണ്ണാ ഡിഎംകെ പ്രവര്ത്തകന് മരിച്ചു.
മലയാളം വെബ്ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.